ആരോഗ്യ വകുപ്പ് പരിശോധന നടത്തി
എടപ്പാള്‍: സുപ്രഭാതം വാര്‍ത്ത തുണയായി. നരിപ്പറബില്‍ സ്വകാര്യവ്യക്തി കക്കൂസ് മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ച സ്ഥലം ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വാര്‍ത്ത ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലമുടമക്ക് നോട്ടീസ് നല്‍കി. പൊതുജനാരോഗ്യ നിയമപ്രകാരം പുറന്തള്ളിയ കക്കൂസ് മാലിന്യം ഒരു ദിവസത്തിനകം സുരക്ഷിതമായി നിര്‍മാര്‍ജ്ജനം പെയ്യണമെന്നാവശ്യപെട്ടാണ് നോട്ടീസ് നല്‍കിയത്.
കൂടാതെ ഇവിടെ വായുസഞ്ചാരമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചതായും വേണ്ടത്ര ശൗചാലയ സൗര്യമില്ലാത്തതിനാല്‍ പരിസരം വൃത്തിഹീനമായതായും പരിശോധനയില്‍ കണ്ടെത്തി.
ഇതേത്തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നരിപ്പറമ്പില്‍ നടന്ന പരിശോധനക്ക് ആരോഗ്യ പ്രവര്‍ത്തകരായ സി.ആര്‍ ശിവപ്രസാദ്, രാജേഷ് പ്രശാന്തിയില്‍ നേതൃത്വം നല്‍കി. ഇതു സംബന്ധിച്ചു സുപ്രഭാതം നേരത്തേ വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."