നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത് വിചാരണ നീട്ടാന്‍; സംവിധായകന്റെ പരാതിക്കു പിന്നില്‍ പ്രോസിക്യൂഷനെന്നും ദിലീപ്
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നില്‍ പ്രോസിക്യൂഷനാണെന്ന് കേസിലെ പ്രതിയായ നടന് ദിലീപ്. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാന്‍ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വേഷിക്കുന്നതില്‍ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി.
കൊച്ചിയില്‍ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും, കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ നടന് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിന്നു. ഇതിനെ തുടര്‍ന്ന് ബാലചന്ദ്രകുമാറിനെ സാക്ഷിയായി പരിഗണിച്ച് തുടരന്വേഷണം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."