മഹാകവി പാലാ പുരസ്‌കാരം ജലജാ പ്രസാദിന്
കൊല്ലം: മഹാകവി പാലാ പുരസ്‌കാരം കവയിത്രി ജലജാപ്രസാദിന്റെ മൗനത്തിന്റെ ഓടാമ്പല്‍ എന്ന കവിതാ സമാഹാരത്തിന്.
മഹാകവിയുടെ കയ്യൊപ്പു പതിച്ച ഫലകവും 25,000 രൂപ വിലയുള്ള എണ്ണച്ഛായചിത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
മലപ്പുറം മഞ്ചേരി ഗവ ബോയ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജലജാ പ്രസാദ് ചിത്രകാരിയും കഥകളും ഗാനങ്ങളും അടക്കമുള്ള നാലു കൃതികളുടെ രചയിതാവാണ്.
ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളുമെഴുതുന്നു.
വയനാട് മാനന്തവാടി സ്വദേശിയാണ്. പേരക്ക ബുക്‌സാണ് മൗനത്തിന്റെ ഓടാമ്പലിന്റെ പ്രസാധകര്‍.
കവി നീലേശ്വരം സദാശിവന്‍ ചെയര്‍മാനും നിലമേല്‍ എന്‍.എസ്.എസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ.മുരളീധരന്‍ നായര്‍ കണ്‍വീനറുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
കൊല്ലത്തെ സചിന്തയാണ് മഹാകവിയുടെ പേരിലുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒന്‍പതാം തവണയുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്.
കൊല്ലം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് അനില്‍ കുമാര്‍ ആന്റണി, ജനറല്‍ സെക്രട്ടറി ലിബിന്‍ റോബിന്‍സണ്‍, ഡയറക്ടര്‍ പ്രിന്‍സ് കല്ലട എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."