HOME
DETAILS
MAL
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷയില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്
backup
January 04 2021 | 09:01 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അ7ക്ഷേ നല്‍കിയിരിക്കുന്നത്.
പാലാരിവട്ടം പാലം കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ഒന്നരമാസത്തിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതിനാല്‍ ജയിലേക്ക് മാറ്റുന്നത് ജീവന് അപകടത്തിലാക്കുമെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയില്‍ പറയുന്നു.
ആശുപത്രിയില്‍ പൊലിസ് കസ്റ്റഡിയിലായതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി സാന്ത്വന പരിചരണം നല്കാന് കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."