HOME
DETAILS
MAL
ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; മന്ത്രിയുമായി അഭിപ്രായ ഭിന്നതയെത്തുടര്ന്നെന്ന് സൂചന
backup
January 04 2021 | 09:01 AM
തിരുവനന്തപുരം: വ്യവസായ- കായികമന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.എം നേതാവ് എം.പ്രകാശന് മാസ്റ്ററെ മാറ്റി. മന്ത്രിയുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് മാറ്റം.
ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിലാണ് പ്രകാശന് മാസ്റ്ററെ മാറ്റാനുള്ള തീരുമാനമെടുത്തത്. കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പ്രകാശന് മാസ്റ്ററെ മാറ്റിയതെന്നാണ് സി.പി.എം നല്കുന്ന ഔദ്യോഗിക വിശദീകരണം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പ്രകാശന് മാസ്റ്റര്‍.
2018ലാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശന് മാസ്റ്റര്‍ നിയമിതനായത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ നിന്ന് നേരത്തെയും മൂന്ന് പേരെ മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."