വനത്തിനുള്ളില്‍ കുട്ടിയാന ചരിഞ്ഞു; ജഡത്തിന് കാവല്‍നിന്ന് ആനക്കൂട്ടം
പുല്‍പ്പള്ളി: ചരിഞ്ഞ കാട്ടാനക്കുട്ടിക്ക് കാവല്‍ നിന്ന് തള്ളയാനയടങ്ങുന്ന ആനക്കൂട്ടം.
കാട്ടാനകളുടെ കൂട്ടത്തെ മാറ്റാനുള്ള ശ്രമങ്ങള്‍ വൈകുന്നേരംവരെ വിജയിച്ചില്ല. കുറിച്യാട് റെയിഞ്ചിലെ കന്നാരം പുഴയോരത്താണ് രണ്ടുമാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുട്ടി ആന ചരിഞ്ഞതിനെ തുടര്‍ന്ന് കന്നാരം പുഴയോരത്ത് രാവിലെ ആറുമുതല്‍ തന്നെ കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു. വനപാലകര്‍ ഇവിടെയെത്തി കുട്ടിയാന ചെരിഞ്ഞ സ്ഥലത്തുനിന്നും മറ്റ് ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ആനക്കുട്ടിയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വെറ്ററിനറി സര്ജന് അടക്കം എത്തിയിരുന്നു. എന്നാല്‍ ഇവിടേക്ക് അടുക്കാന്‍ സാധിച്ചില്ല.ആനക്കുട്ടിയുടെ സമീപത്തേക്ക് എത്തുമ്പോള്‍ ആനക്കൂട്ടം ചിന്നം വിളിച്ച് വനപാലകര്‍ക്ക് മുന്നിലേക്ക് കുതിക്കുകയാണ്. ഇതിനാല്‍ ആനക്കൂട്ടത്തെ തുരത്താനുള്ള ദൗത്യം പരാജയപ്പെടുകയായിരുന്നു. കുറിച്യാട്, ചെതലയം റെയ്ഞ്ചിലെ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഒരു ദിവസം കഴിഞ്ഞാല്‍ ആനക്കുട്ടിയുടെ ജഡത്തില്‍നിന്നു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. അതിനുശേഷമേ ആനക്കൂട്ടം മാറുകയുള്ളൂ എന്നാണ് വനപാലകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."