ഐ.എസ്.ആർ.ഒ കേസ് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സി.ബി.ഐക്ക് രണ്ടാഴ്ച സമയം
ന്യൂഡൽഹി
ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ആർ.ബി ശ്രീകുമാർ അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരായ കേസ് പരിഗണിക്കുന്നത് സുപ്രിംകോടി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനാലാണ് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് രണ്ടാഴ്ച സമയം നൽകിയത്.
ഐ.എസ്.ആർ.ഒയിലെ ചാരപ്രവർത്തനം സംബന്ധിച്ച് അക്കാലത്തെ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ഡി.സി പഥക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരവൃത്തി നടന്നതായും അതിന് പിന്നിൽ പാകിസ്താൻ ഏജൻസികൾ ആണെന്ന് ബോധ്യമാകുമെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആർ.ബി ശ്രീകുമാർ വാദിച്ചിരുന്നു.
ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സി.ബി.ഐയാണെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു. ആർ.ബി ശ്രീകുമാർ, എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."