HOME
DETAILS
MAL
സ്വാധീന മണ്ഡലങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ബി.ജെ.പിക്ക് കേന്ദ്ര നിര്‍ദേശം
backup
January 04 2021 | 10:01 AM
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി സ്വാധീനമുള്ള മണ്ഡലങ്ങളില്‍ എത്രയുംവേഗം സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്ര നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം ലഭിച്ചത്.കൊവിഡ് മുക്തനായ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായും സുരേന്ദ്രന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരള യാത്രയില്‍ നദ്ദയും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."