കെ.പി.മോഹനന് അവാര്‍ഡ് സമ്മാനിച്ചു
വടകര: ഗാന്ധിയന്‍ വി.പി. കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണവും അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പെടുത്തിയ അവാര്‍ഡ് സമര്‍പണവും വടകരയില്‍ നടന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.മോഹനു മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അവാര്‍ഡ് സമ്മാനിച്ചു. ഗാന്ധിയനും മതേതരവാദിയും സോഷ്യലിസ്റ്റുമായിരുന്ന വി.പി. കുഞ്ഞിരാമക്കുറുപ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലെ ത്യാഗിയായ സ്വാതന്ത്ര്യസമര പോരാളിയായിരുന്നുവെന്ന് ആര്യാടന്‍ മുഹമ്മദ് അനുസ്മരിച്ചു. കേളപ്പജി, സി.കെ.ഗോവിന്ദന്‍ നായര്‍ എന്നീ നേതാക്കളോടൊപ്പം ദേശീയ സമരത്തിന്റെ എല്ലാമേഖലകളിലും വി.പി. മുണിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.നാരായണന്‍ നായര്‍ അധ്യക്ഷനായി. സി.കെ.നാണു എം.എല്‍.എ, ബി.കെ. തിരുവോത്ത്, വി.കെ.സജീവന്‍, കടമേരി ബാലകൃഷ്ണന്‍, എം.സി. ഇബ്രാഹിം, കാവില്‍ രാധാകൃഷ്ണന്‍, കെ.പി.കരുണന്‍, അഡ്വ.സി.വത്സലന്‍, കല്ലംവെള്ളി പത്മനാഭന്‍, പി.പത്മനാഭന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."