HOME
DETAILS
MAL
ആഭ്യന്തരവകുപ്പ് വന്‍ പരാജയമായി മാറി; ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണം: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം
backup
January 04 2022 | 07:01 AM
ഇടുക്കി: ആഭ്യന്തരവകുപ്പ് വന്‍ പരാജയമായി മാറിയെന്നും ആഭ്യന്തരവകുപ്പിന് മാത്രമായി മന്ത്രി വേണമെന്നും സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം. പൊലിസില്‍ അഴിച്ചുപണി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നു. നാട് നന്നാകണമെന്ന ആഗ്രഹമില്ല. പൊലീസില്‍ ഒരു വിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു.
ഇത് കണ്ടെത്താന്‍ ശ്രമം നടത്തണം. പൊലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്കാന്തിയില്ല. ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പൊലീസ് സംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."