വികസന കാര്യത്തില്‍ കേരളം കാലത്തിനൊത്ത് മാറേണ്ടതുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിന് വന്‍ വികസന പദ്ധതികള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന കാര്യത്തില്‍ കേരളം കാലത്തിനൊത്ത് മാറേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളെ പ്രതിരോധിക്കാന്‍ വിളിച്ചു ചേര്‍ത്ത ജന സമക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കുമ്പോള്‍ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തും.
13265 കോടി നഷ്ടപരിഹാരത്തിന് നീക്കി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയന്ന വിവാദങ്ങള്‍ അനാവശ്യമണെന്നും അവകാശപ്പെട്ടു. പദ്ധതി നടപ്പാക്കുമ്പോള്‍ 9300 ല്‍ അധികം കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. എന്നാല്‍ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും.
സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്ക് വലിയ നേട്ടം ഉണ്ടാകും. സില്‍വര്‍ ലൈനിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ് സില്‍വര്‍ ലൈന്‍ എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. സംസ്ഥാനത്തിന് ധനശേഷി കുറവാണ്.
ഇത് പരിഹരിക്കാനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. നാടിന്റെ വികസനം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നാടിന്റെ വികസനത്തിന് എതിരായി ആരെങ്കിലും രംഗത്തെത്തിയാല്‍ അതിന് വഴിപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."