ഗവര്‍ണര്‍ക്ക് യാതൊരു സ്ഥിരതയുമില്ല; ബി.ജെ.പി നേതാക്കള്‍ എഴുതിക്കൊടുത്തത് വായിക്കുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ബി.ജെ.പി നേതാക്കള്‍ എഴുതിക്കൊടുത്തത് വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ക്ക് യാതൊരു സ്ഥിരതയുമില്ല.സര്‍ക്കാര്‍ നിര്‍ബന്ധിച്ച സമയത്ത് സര്‍ക്കാരിന് വഴങ്ങി. കുറച്ച്നാള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് എതിരായ നടപടി സ്വീകരിച്ചു.ഇത്തരം സ്ഥാനത്തിരിക്കുന്നയാളെക്കിറിച്ച് ഇത് പറയുന്നതില്‍ വിഷമമുണ്ടെന്നും സതീശന് പറഞ്ഞു.
ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ് ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ വായ് തുറന്ന് പറയണം. ഭരണഘടനാപദവിയില്‍ ഇരുന്ന് വാര്‍ത്ത ചോര്‍ത്തി നല്കുകയല്ല വേണ്ടത്. ഡി ലിറ്റ് നല്കാന് ഗവര്‍ണര്‍ ആവശ്യപ്പെട്ടോ എന്നാണ് ചെന്നിത്തല ചോദിച്ചത്. വിവാദമുണ്ടാക്കാതെ വസ്തുത ഗവര്‍ണര്‍ പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."