HOME
DETAILS
MAL
ഹോട്ടലില്‍ അക്രമം: മൂന്നുപേര്‍ക്ക് ശിക്ഷ
backup
August 17 2016 | 23:08 PM
വടകര: ബാര്‍ ഹോട്ടലില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കു തടവും പിഴയും ശിക്ഷ വിധിച്ചു. വടകര കരിമ്പനപ്പാലം സ്വദേശികളായ കുഴിക്കളത്തില്‍ പ്രമോദ് എന്ന ബാവ (44), ചുള്ളിയില്‍ രാജീവന്(40), ചെക്കനാരീന്റവിട അനില്‍ (42) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ജലജാറാണി ശിക്ഷിച്ചത്.
ഒരുവര്‍ഷം വീതം വെറും തടവും 3,000 രൂപ വീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ നാലുമാസം കൂടി തടവനുഭവിക്കണം. ഹോട്ടല്‍ ശ്രീകൃഷ്ണ ഇന്റര്നാഷനലില് 2011 ഓഗസ്റ്റ് 12നാണു കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."