ഉപരോധം പിൻവലിക്കൽ; ആഘോഷങ്ങളുമായി ഗൾഫ് ജനത തെരുവിൽ
റിയാദ്: മൂന്നര വര്‍ഷക്കാലത്തെ ഉപരോധത്തിന് വിരാമമായി അതിര്‍ത്തികള്‍ തുറന്നതോടെ ആഹ്ലാദവുമായി ഗള്‍ഫ് രാജ്യങ്ങളിലെ യുവാക്കള്‍. സഊദി അറേബ്യയുടെ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ് ഇരു രാജ്യങ്ങളിലെയും ജനത വരവേറ്റത്. വാര്‍ത്ത പുറത്ത് വന്നതോടെ ഇരു രാജ്യങ്ങളുടെയും പതാകകള്‍ കൂട്ടിക്കെട്ടി യുവാക്കള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും അറബ് മീഡിയകളില്‍ വൈറലായി. വാഹനങ്ങളിലും മറ്റും സഊദി, ഖത്തര്‍ പതാകകള്‍ വഹിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.
ജനുവരി നാലിന് രാത്രിയോടെയാണ് മൂന്നൂ വര്‍ഷം നീണ്ടു നിന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് സഊദി അറേബ്യ തങ്ങളുടെ വ്യോമ, കര, ജല അതിര്‍ത്തികള്‍ പതുറന്നു കൊടുത്തത്. ജനുവരി അഞ്ചിന് നടക്കുന്ന ജിസിസി ഉച്ചകോടിയോടെ ഉപരോധം പിന്‍വലിച്ചതായാലുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും നാലിന് രാത്രിയോടെ തന്നെ ഉപരോധം പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."