ഒറ്റപ്പെട്ട മൂന്നാണ്ട്; ഖത്തര്‍ ഉപരോധം നാള്‍വഴികളിലൂടെ
2017 ജൂൺ 5 നാണ് തീവ്രവാദബന്ധം ആരോപിച്ച് അറബ് സഖ്യ കൂട്ടായ്‌മയിലേയും ഗൾഫ് സഖ്യത്തിയിലെയും പ്രധാന രാജ്യമായ ഖത്തറിനെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള ചതുർ സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളായ യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും അറബ് രാജ്യമായ ഈജിപ്‌തുമാണ് തീവ്രവാദ സഹായമയുൾപ്പെടെ വിവിധ കാര്യങ്ങൾ ഉയർത്തിക്കാട്ടി ഖത്തറിനെതിരെ ശക്തമായ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിന് ചുറ്റും നിലകൊള്ളുന്ന സഊദി അറേബ്യ, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമ, ജല, കര എന്നീ മേഖലകളിലെ ശക്തമായ ഉപരോധം വന്നതോടെ ഖത്തർ തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയിലായി. ഉപരോധം പ്രഖ്യാപിച്ച ശേഷമുള്ള നാൾ വഴികളിലൂടെ ഒന്ന് നോക്കാം
2017 ജൂൺ 05
ഖത്തറിനെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള ചതുർ
രാഷ്ട്രങ്ങളുടെ ഉപരോധം
ജൂൺ 08
ഖത്തറിനെതിരെ ശക്തമായ നീക്കങ്ങളുമായി സഖ്യ രാഷ്ട്രങ്ങള്‍ , ഖത്തർ രാജകുടും ബാംഗങ്ങളും ഖറദാവിയും ഉൾപ്പെടുത്തി 12 സംഘടനകളും 69 വ്യക്തികളെയും തീവ്രവാദ സഹായ കേന്ദ്രങ്ങളെന്ന് പ്രഖ്യാപനം
ജൂൺ 11
പ്രതിസന്ധിക്ക് അയവ് വരുമെന്ന് സൂചന നൽകി കുവൈത്ത്, ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം ഖത്തര്‍ മനസ്സിലാക്കിയതായി കുവൈത്ത്
മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ
ജൂൺ 12
ഫ്രഞ്ച് പ്രസിഡന്റ് ഖത്തര്‍ ഭരണാധികാരിയുമായി ഫോണില്‍ ചര്‍ച്ച, ഉപരോധത്തില്‍ അയവു വരുത്തണമെന്ന് ബ്രിട്ടന്‍
ജൂൺ 13
ഉപരോധം അവസാനിപ്പിക്കാൻ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി റഷ്യൻ പ്രസിഡന്റ് പുടിന്‍
ജൂൺ 20
ഖത്തറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് സഖ്യ രാഷ്ട്രങ്ങള്‍ , അൽ ജസീറ സി ഐ എക്ക് രഹസ്യം ചോർത്തി നൽകിയെന്നും സഊദി അതിർത്തികളിൽ അൽ ഖാഇദക്ക് ആയുധങ്ങൾ നൽകിയെന്നും ആരോപണം
ജൂൺ 23
ഖത്തർ ബഹിഷ്കരണം പിൻവലിക്കാൻ 13 ആവശ്യങ്ങളുമായി അറബ് രാജ്യങ്ങൾ
ജൂൺ 24
ഒന്നുകില്‍ ഉപാധികള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ പിരിയാമെന്ന് ഖത്തറിനോട് യു.എ.ഇ.
ജൂലൈ 04
ഖത്തർ പ്രശ്‌ന പരിഹാരത്തിനായി നിർണായക കൈറോ യോഗം
ഓഗസ്‌റ്റ് 10
ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തെന്ന വാർത്ത സഊദിയും, ബഹ്‌റൈനും യുഎഇയും നിഷേധിച്ചു.
സെപ്‌തംബർ 08
ഖത്തർ വിരുദ്ധ രാജ്യങ്ങളുടെ 13 ഇന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഖത്തർ ഉറപ്പു നൽകിയതായി കുവൈത്
സെപ്‌തംബർ 08
ഖത്തർ പ്രതിസന്ധി പരിഹാരം കാണുന്നതിന് സഊദി, യു എ ഇ, ഖത്തർ ഭരണാധികാരികളുമായി ഡൊണാൾഡ് ട്രംപ് ചർച്ച
സെപ്‌തംബർ 09
ഖത്തർ പ്രതിസന്ധി അയയുന്നുവെന്ന് വാർത്തകൾ, ഖത്തർ അമീർ സഊദി കിരീടാവകാശയുമായി ഫോണിൽ ബന്ധപ്പെട്ടു
ഒക്‌ടോബർ 18
ഖത്തർ ഉപരോധ ലക്ഷ്യം ലോകക്കപ്പ് മാറ്റുകയെന്നും നേതൃത്വം സഊദിയല്ലെന്നും ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റ്
ഒക്‌ടോബർ 20
ഖത്തർ പ്രതിസന്ധി പെട്ടെന്ന് തീരുമെന്ന പ്രതീക്ഷയില്ലെന്നും ഉപരോധ രാജ്യങ്ങളുടെ കടുംപിടുത്തമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സിക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ.
ഒക്‌ടോബർ 24
ഖത്തര്‍ പ്രതിസന്ധിയെ തുടർന്ന് കുവൈത്ത് ജിസിസി ഉച്ചകോടി നീട്ടി വെക്കുമെന്ന് വാർത്ത. പ്രതിസന്ധി തീരുകയില്ലെന്ന് ആവർത്തിച്ച് അമേരിക്ക.
നവംബർ 23
സഊദി നേതൃത്വ ചതുർ രാഷ്‌ട്ര സഖ്യം രണ്ടു സംഘടനകളെയും 11 വ്യക്തികളെയും ബ്ളാക് ലിസ്റ്റിൽ ഉൾപ്പെടുത്തി വേൾഡ് യൂണിയൻ ഓഫ് മുസ്‌ലിം സ്‌കോളാർസ് സംഘടനയും ലിസ്റ്റിൽ
ഡിസംബർ 06
സഖ്യത്തിന്റെ നിലനിൽപ്പ് ആശങ്കയിലാക്കി ജിസിസി ഉച്ചകോടിക്ക് നാടകീയ പരിസമാപ്‌തി
2018 ജനുവരി 15
പോര്‍വിമാനങ്ങള്‍ യാത്രാവിമാനത്തെ തടഞ്ഞുവെന്ന് യു.എ.ഇ; നിഷേധിച്ച് ഖത്തര്‍
മാർച്ച് 13
സഖ്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ 19 വ്യക്തികളെയും എട്ട് സ്ഥാപനങ്ങളെയും ഖത്തർ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി, ആവശ്യങ്ങൾ ഖത്തർ അംഗീകരിച്ചു തുടങ്ങിയെന്ന് സഖ്യ രാഷ്ട്രങ്ങൾ.
ഏപ്രിൽ 05
ഗൾഫ് പ്രതിസന്ധി പത്തു മാസം പിന്നിട്ടിരിക്കെ ഇരു കൂട്ടരും തമ്മിൽ സമവായത്തിൽ എത്താത്തതിനെ തുടർന്ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കേണ്ട ജി സി സി ഉച്ചകോടി മാറ്റിവെച്ചു.
ജൂൺ 05
ഖത്തർ ഹാജിമാരെ സ്വാഗതം സഊദി അറേബ്യ സ്വാഗതം ചെയ്‌തു, പക്ഷെ, ഖത്തർ എയർ ഒഴികെയുള്ള വിമാനങ്ങളിൽ വരാമെന്ന് നിർദേശം
ജൂൺ 27
സഊദി സഖ്യരാഷ്ട്രങ്ങൾ ഖത്തറിനെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്തു
സെപ്‌തംബർ 07
അമേരിക്കയിൽ സന്ദർശനം നടത്തുന്ന അന്നത്തെ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹ് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഉച്ചകോടി അടുത്ത ഡിസംബറിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു
ഒക്‌ടോബർ 25
ഖത്തറിന്റെ ഒറ്റപ്പെടുത്തുന്ന നിലപാടിൽ നിന്നും സഊദി അയയുന്നതായി സൂചന നൽകി സഊദി കിരീടാവകാശിയുടെ പ്രസ്‌താവന. റിയാദിൽ നടക്കുന്ന ഫ്യുച്ചർ ഇൻവെസ്റ്റെമെന്റ് സമ്മേളനത്തിൽ സംസാരിക്കവരെയാണ് ഖത്തറിനെ വാനോളം പുകഴ്ത്തി സഊദി കിരീടാവകാശി രംഗത്തെത്തിയത്.
ഡിസംബർ 07
ജി സി സി ഉച്ചകോടിയിൽ ഉറ്റുനോക്കി ഖത്തർ സാന്നിധ്യം, ഖത്തർ പ്രാതിനിധ്യം തങ്ങൾ ഗൗനിക്കുന്നില്ലെന്ന് ബഹ്റൈറൈൻ
ഡിസംബർ 08
ഖത്തർ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് സൂചന; ചർച്ചകൾ നടക്കുന്നതായി വിദേശ കാര്യ മന്ത്രി മറ്റന്നാൾ നടക്കുന്ന ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കുമോ എന്ന് ഉറ്റു നോക്കി ലോകം
ഡിസംബർ 09
ജിസിസി ഉച്ചകോടി റിയാദിൽ ചേർന്നു, ഖത്തർ അമീർ പങ്കെടുത്തില്ല
ഡിസംബർ 10
ഉച്ചകോടിക്ക് ശേഷം ഗൾഫ് സഹകരണ കൗൺസിൽ അംഗമായ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരുമെന്ന് സഊദി. ഖത്തറിനെതിരെ തങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ അനുകൂല നിലപാടുകൾ സ്വീകരിക്കാൻ സന്നദ്ധമാകുന്നത് വരെ നിലവിലെ നിലപാടുകൾ സഊദി തുടരുമെന്നും സഊദി.
2020 ഫെബ്രുവരി 11
പ്രശ്ന പരിഹാരത്തിനായി ഖത്തറും സഊദിയും ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ
ഡിസംബർ 05
ചർച്ചയിൽ നിർണ്ണായക പുരോഗതിയെന്ന് സഊദിയും, പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ, സമവായ നീക്കവുമായി കുവൈതും അമേരിക്കയും സജീവമായി, പ്രാഥമിക കരാറിൽ ഇരു രാജ്യങ്ങളും ഉടൻ ഒപ്പ് വെക്കുമെന്നും വാർത്തകൾ, പ്രശ്‌ന പരിഹാരത്തിന് രംഗത്തുള്ള കുവൈതിനും യുഎസിനും സഊദിയുടെ പ്രശംസ
ഡിസംബർ 06
ഖത്തർ-സഊദി മഞ്ഞുരുക്കാത്തിൽ സഊദി നിലപാടിൽ സൽമാൻ രാജാവിന് കുവൈത് അമീറിന്റെ അഭിനന്ദനം
ഗൾഫ് പ്രതിസന്ധി പരിഹാരപ്രഖ്യാപനം ഈ മാസം ബഹറിനിൽ നടക്കുന്ന ജിസിസി ഉച്ചകോടിയോടെയെന്ന് സൂചന.
ഡിസംബർ 09
ഖത്തർ പ്രശ്‌നം അവസാനിപ്പിക്കാനുള്ള സഊദി ശ്രമങ്ങളെ പിന്തുണക്കുന്നുവെന്ന് യുഎഇ.
കുവൈത് ശ്രമങ്ങളെ അഭിനന്ദിച്ച് ചതുർ രാഷ്‌ട്ര സഖ്യത്തിലെ യുഎഇയും ഈജിപ്‌തും രംഗത്ത്.
2021 ജനുവരി 04
ഖത്തർ-സഊദി പ്രതിസന്ധി അവസാനിച്ചു; ഇരു രാജ്യങ്ങളും അതിർത്തികൾ തുറന്നു
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉച്ചകോടിയിൽ പങ്കടുക്കുമെന്ന് പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."