HOME
DETAILS

താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി  അലന്റെ ജാമ്യം  റദ്ദാക്കിയില്ല

  
backup
January 05 2021 | 04:01 AM

%e0%b4%a4%e0%b4%be%e0%b4%b9%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf
 
 
കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ താഹ ഫസലിന് എന്‍.ഐ.എ കോടതി അനുവദിച്ച  ജാമ്യം ഹൈക്കോടതി റദ്ദാക്കി. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയില്ല. അലന്റെ പ്രായവും അസുഖവും കണക്കിലെടുത്താണ് ഇളവനുവദിച്ചത്.
കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ്  ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. ഇതിനെതിരേ എന്‍.ഐ.എ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എ നിലനില്‍ക്കുന്നതിന് തെളിവാണെന്ന എന്‍.ഐ.എയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. താഹ ഉടന്‍ തന്നെ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.
 എന്നാല്‍ പ്രായം, മാനസികനില, ചികിത്സ തുടരുന്നത്, പഠനം എന്നിവ പരിഗണിച്ചാണ് അലന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചത്. അലന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2020 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും കര്‍ശന ഉപാധികളോടെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യമനുവദിച്ചത്.
 മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് 2019 നവംബര്‍ ഒന്നിനാണ് സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്.
 പ്രതികള്‍ക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയെന്നും അതു  സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവയാണെന്നും അപ്പീലില്‍ പറയുന്നു. 
ഈ രേഖകള്‍  പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും തെളിവുകള്‍ വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്കു  തെറ്റുപറ്റി. 
പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത് സമൂഹത്തില്‍ അസ്വസ്ഥയ്ക്കു വഴിയൊരുക്കുകയും തെറ്റായ കീഴ്‌വഴക്കത്തിനു  കാരണമാവുകയും ചെയ്യുമെന്നാണ് എന്‍.ഐ.എ വാദം.
പ്രതികള്‍ തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായി എന്നതിനു തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന്  വ്യക്തമാക്കിയാണ് എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്നതു വരെ പ്രതികളുടെ ജാമ്യം നടപ്പാക്കരുതെന്ന ആവശ്യവും വിചാരണക്കോടതി അനുവദിച്ചിരുന്നില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago