HOME
DETAILS

ഡിജിറ്റൽ റീസർവേ അടുത്തമാസം മുതൽ; ഭൂരേഖകൾ ഇല്ലാത്തവർക്ക് തിരിച്ചടിയാകും

  
backup
January 05 2022 | 03:01 AM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%bd-%e0%b4%b1%e0%b5%80%e0%b4%b8%e0%b5%bc%e0%b4%b5%e0%b5%87-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be


ഇ.പി മുഹമ്മദ്
കോഴിക്കോട്
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ അടുത്തമാസം ആരംഭിക്കാനിരിക്കെ വ്യക്തമായ രേഖകളില്ലാത്ത ഭൂമിയിൽ താമസിക്കുന്നവർ ആശങ്കയിൽ. രേഖകൾ ഇല്ലാത്ത ഭൂമി ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെടുത്തില്ലെന്ന തീരുമാനമാണ് ഇവർക്ക് തിരിച്ചടിയായത്.
കാണം, കുഴിക്കാണം എന്നീ വിഭാഗത്തിലുള്ള ആധാരമുള്ള ഭൂമിയും സർവേ നമ്പർ തെറ്റികിടക്കുന്ന പട്ടയമുള്ളവരുടെ ഭൂമിയും ഡിജിറ്റൽ റീസർവേയിൽ ഉൾപ്പെടുത്തില്ല.
പുറമ്പോക്ക് ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും അധികഭൂമി കൈവശം വച്ചിരിക്കുന്നവർക്കും ഡിജിറ്റൽ റീസർവേ തിരിച്ചടിയാകും. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 807.90 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. ആദ്യഗഡുവായി 339.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർവേ ഓഫ് ഇന്ത്യ റീജ്യനൽ ഡയറക്ടറുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വകുപ്പിനാണ് നിർവഹണച്ചുമതല.ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയാൽ സംസ്ഥാനത്തെ ഭൂരേഖകൾ ഒറ്റ പോർട്ടലിൽ ലഭ്യമാവും.


അവകാശരേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കാൻ ഏകീകൃത അവകാശരേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിൽക്കുന്ന പ്രശ്‌നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിവയും എളുപ്പമാകും.
1966ൽ ആരംഭിച്ച റീസർവേ നടപടികൾ വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഡിജിറ്റൽ ഭൂസർവേയിലേക്ക് കടക്കുന്നത്.
909 വില്ലേജുകളിൽ റീസർവേ പൂർത്തിയായിട്ടുണ്ടെങ്കിലും ഇതിൽ 87 വില്ലേജുകളിലെ രേഖകൾ മാത്രമേ ഡിജിറ്റലൈസ് ചെയ്യാൻ പറ്റുകയുള്ളു. ഡ്രോൺ അടക്കമുള്ള ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ റീസർവേ നടത്തുക. മൂന്നു വിധത്തിലുള്ള സർവേയാണ് നടത്തുക. കണ്ടിന്യൂവസ്‌ലി ഓപറേറ്റിങ് റഫറൻസ് സ്‌റ്റേഷൻ (കോർസ്) സ്ഥാപിച്ചും ലിഡാർ എന്ന ത്രിമാന മാപ്പിങ് സംവിധാനം ഡ്രോണിൽ ഘടിപ്പിച്ചും ഇലക്‌്രേടാണിക് ടോട്ടൽ സ്‌റ്റേഷൻ വഴിയുമാണ് സർവേ നടത്തുക.
28 കോർസ് നെറ്റ്‌വർക്ക് സ്‌റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂത്തിയായി. ഒരു ജില്ലയിൽ ഇത്തരത്തിലുള്ള മൂന്നു സ്‌റ്റേഷനുകൾ വരെയുണ്ടാവും. 40 ശതമാനം സർവേയാണ് ഇതുവഴി നടത്തുക. ടോട്ടൽ സ്‌റ്റേഷൻ ഉപയോഗിച്ച് 40 ശതമാനം സർവേയും ഡ്രോൺ ഉപയോഗിച്ച് ബാക്കിയുള്ള 20 ശതമാനം സർവേയും നടത്തും. ഒരു ടീമിന് നാല് ഹെക്ടർവരെ ഒരേ സമയം റീസർവേ ചെയ്യാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago