ആഭ്യന്തര വകുപ്പിന് പൊലിസിനെ നിയന്ത്രിക്കാനാവുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി
കോട്ടക്കൽ
ആഭ്യന്തര വകുപ്പിനു പൊലിസിനെ വേണ്ട വിധം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ.
പൊലിസ് പല കാര്യങ്ങളിലും അനിയന്ത്രിതമായി പോകുന്നുണ്ടെന്നും അടുത്ത കാലത്ത് പൊലിസിൻ്റെ ഭാഗത്തുനിന്ന് എല്ലാവരാലും വിമർശിക്കപ്പെടുന്ന അനേകം കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പ്രമുഖ വ്യവസായി എം.എ യൂസഫലിയോടൊപ്പം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കെ റെയിൽ പദ്ധതി ഉപകാരമില്ലാത്തതാണെന്ന് വിദഗ്ധർ പോലും അഭിപ്രായപ്പെട്ടതും സമൂഹത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നതുമാണ്.
എന്നിട്ടും സർക്കാർ നിലപാട് തിരുത്താൻ തയാറാകുന്നില്ല. ഇതു തന്നെയാണ് നേരത്തെ പ്രതിപക്ഷം വ്യക്തമാക്കിയതും. ഈ അഭിപ്രായം പ്രതിപക്ഷം തിരുത്താൻ പോകുന്നില്ല.
സർക്കാരാണ് തിരുത്തേണ്ടത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് യോഗം കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."