HOME
DETAILS
MAL
ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 84.72 കോടിയുടെ ബില്ലുകള്‍
backup
January 05 2021 | 04:01 AM
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിച്ച 84.72 കോടിയുടെ 3,713 ബില്ലുകള്‍ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നു.
ഈ ബില്ലുകള്‍ കൂടി ലഭിച്ചാല്‍ പദ്ധതി നിര്‍വഹണം 48.57 ശതമാനത്തിലെത്തും. ഗ്രാമപഞ്ചായത്തുകളുടെ 3,981.22 ലക്ഷത്തിന്റെ 2,396 ബില്ലുകളാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്.
നഗരസഭകളില്‍ 1,408.22 ലക്ഷത്തിന്റെ 525 ബില്ലുകളും, ബ്ലോക്ക് പഞ്ചായത്തുകളില്‍ 632.68 ലക്ഷത്തിന്റെ 334 ബില്ലുകളും ട്രഷറയില്‍നിന്ന് കിട്ടാകടമാണ്.
ജില്ലാ പഞ്ചാത്തിന്റെ 1,084.01 ലക്ഷത്തിന്റെ 277 ബില്ലുകളും, കോര്‍പറേഷനില്‍ 1,365.52 ലക്ഷത്തിന്റെ 181 ബില്ലുകളും ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."