HOME
DETAILS
MAL
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് കുട്ടികളുടെ മൊഴിയെടുത്തു
backup
January 05 2021 | 04:01 AM
മകന് സി.പി.എമ്മിന്റെ ജോലി വാഗ്ദാനം
തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാആരംഭിച്ചു.
സംഭവസ്ഥലം പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളുടെ മൊഴിയെടുത്തു. രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റു മരിക്കാന്‍ കാരണം പൊലിസിന്റെ വീഴ്ചയാണെന്നാണ് ആരോപണം. കുടിയൊഴിപ്പിലിനു പൊലിസ് അനാവശ്യ തിടുക്കം കാണിച്ചെന്നും മക്കള്‍ ആരോപിച്ചിരുന്നു. പൊലിസിന്റെ വീഴ്ചയുള്‍പ്പെടെയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിലുള്ള സി.ഐ അഭിലാഷാണ് സ്ഥലപരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിനോടും രഞ്ജിത്തിനോടും വിവരങ്ങള്‍ ചോദിച്ചത്.
തര്‍ക്കഭൂമിയിലെ ഷെഡ്ഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്. രാജന്റെ മൂത്ത മകന് രാഹുലിന് സി.പി.എം സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു. രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്നാണ് നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്. രാജന് ഷെഡ് കെട്ടി താമസിക്കുന്ന ഭൂമി പരാതിക്കാരിയായ വസന്തയില്‍ നിന്ന് വാങ്ങാനായി ബോബി ചെമ്മണ്ണൂരുണ്ടാക്കിയ കരാറില്‍ തര്‍ക്കം തുടരുകയുമാണ്. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമാണെന്നാണ് രാജന്റെ മക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."