ബാബു നഹ്ദിയെ ഒ ഐ സി സി ആദരിച്ചു
ജിദ്ദ: ജിവകാരുണ്യപ്രവർത്തകൻ പി.വി ഹസ്സൻ സിദ്ദീഖ് എന്ന ബാബു നഹ്ദിയെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി ആദരിച്ചു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 'സാന്ത്വനം 2022' ഉൽഘാടന പരിപാടിയിലാണ് ബാബു നഹ്ദിക്കുള്ള ആദരവ് നൽകിയത്.
ഒ ഐ സി സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ 'സാന്ത്വനം 2022' ഉത്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യം സമൂഹനന്മ മാത്രമായിരിക്കണമെന്ന് ലീഡർ കെ കരുണാകരന്റെ സ്മരണാർത്ഥം ജിദ്ദ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി വര്ഷത്തോറും നടത്തുന്ന സാന്ത്വനം 2022 ഉത്ഘാടനം ചെയ്ത് സംസാരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പ്രസിഡന്റ് യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. വിവിധ കുറ്റ കൃത്യങ്ങളുടെ പേരിൽ സഊദിയിൽ ശിക്ഷ അനുഭവിക്കുകയും ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വർഷങ്ങളായി സഊദി ജയിലിൽ കഴിഞ്ഞിരുന്ന തൊണ്ണൂറോളം ഇന്ത്യക്കാരെ തന്റെ നിരന്തരമായ ഇടപെടലിലൂടെ നാട്ടിലെത്തിക്കുകയും സ്വദേശത്തും വിദേശത്തും നിശ്ശബ്ദമായി ജീവ കാരുണ്യ പ്രവർത്തനം നടത്തുകയും ചെയ്യുന്ന പി. വി സിദ്ധീഖ് ഹസ്സൻ ബാബുവിനെ കമ്മറ്റിക്ക് വേണ്ടി യു.എം ഹുസ്സൈൻ മലപ്പുറം മെമെന്റോ നൽകി നൽകി ആദരിച്ചു.
മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ബാബുവിനെ പൊന്നാട അണിയിച്ചു. ജനോപകാരപ്രദമായ തരത്തില്‍ സഊദിയിലെ വിവിധ സംഘടനകൾ കാരുണ്യ പ്രവർത്തങ്ങൾ നടത്തുന്നുവെങ്കിലും ആരുടേയും ശ്രദ്ധ പതിയാത്ത ,
ശിക്ഷ കാലാവധി കഴിഞിട്ടും സാങ്കേതിക കാരണങ്ങൾ കൊണ്ട് വര്ഷങ്ങളായി സഊദി ജയിലിൽ ദുരിതത്തിലായ കഴിഞ്ഞിരുന്ന 90 ഓളം ഇന്ത്യക്കാരെ നിശബ്ധസേവന പ്രവർത്തനത്തിലൂടെ നാട്ടിലെത്തിച്ച ബാബു വിനെ അഭിനന്ദിക്കുന്നതോടപ്പം, സംഘാടന പക്ഷപാദിത്തമില്ലാതെ ബാബുവിനെ ആദരിക്കുവാൻ സന്മനസ് കാണിച്ച ഒ ഐ സി സിയെ ബഹുമാനിക്കുന്നു എന്നും ഈ പ്രവർത്തനം മറ്റു സംഘടനകൾക്ക് ഇത്തരത്തിലുള്ള വിഷയത്തിൽ ശ്രദ്ധ ഉണ്ടാവാനാൻ പ്രോചോദനം ആവുമെന്നും മുസാഫിർ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രെസ് നൂറ്റി മുപ്പത്തി ഏഴാമത് സ്ഥാപകദിനാചരണവും പരിപാടിയിൽ നടന്നു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ് കുട്ടി കേക്ക് മുറിച്ച് ബേബി ഹെലെൽ ഫാത്തിമക്ക് കേക്ക് നൽകി സ്ഥാപകദിനാചരണ പരിപാടി നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഹസ്സൻ കൊണ്ടോട്ടി സാന്ത്വനം 2022 ന്റെ ആദ്യ മെഡിക്കൽ ഉപകരണ വിതരണം ചടങ്ങിൽ നിർവഹിച്ചു.
താജ് മഹലിനേക്കാൾ മനോഹരവും,കുത്തുബ് മിനാറിനേക്കാൾ ഉന്നതവും , ചെങ്കോട്ടയെക്കാൾ സുഭദ്രവുമായ ഒരുസംസ്ക്കാരവും ഒരു ഭരണഘടനയും ഈ രാജ്യത്തിന് സമർപ്പിച്ച പ്രസ്ഥാനത്തിന്റെ പേരാണ് കോൺഗ്രെസ് എന്ന് കെ എം സി സി നാഷണൽ കമ്മറ്റി സെക്രട്രിയേറ്റ് മെമ്പർ നാസർ വെളിയംങ്കോട് മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു. ഒ ഐ സി സി നേതാക്കളായ സി.എം അഹമ്മദ് , ഹക്കീം പാറക്കൽ, സി.പി ഇസ്മയിൽ , ആസാദ് പോരൂർ , പി. പി അലവി ഹാജി കൊണ്ടോട്ടി , കുഞ്ഞിമുഹമ്മദ് കൊടേശ്ശേരി, ഷൌക്കത്ത് പരപ്പനങ്ങാടി , സി പി ഇസ്മായിൽ എന്നിവരും സുൽഫീക്കർ ഒതായി ( അമൃത ന്യൂസ് ) തുടങ്ങിയവരും ആശംസ അറിയിച്ചു സംസാരിച്ചു.
സഊദി ജയിൽ മേധാവികളുടെ അകമൊഴിഞ്ഞ പിന്തുണയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പൂർണ സഹകരണവുമുള്ളത് കൊണ്ടാണ് ഇത്രയും പേരെ കുറഞ്ഞ സമയം കൊണ്ട് നാട്ടിലെത്തിക്കാൻ സാധിച്ചതെന്നും ഈ എളിയവന് പുരസ്ക്കാരം നല്കാൻ സന്മനസ്സ് കാണിച്ച ഒ ഐ സി സി യെ ഹ്യദയാന്തരങ്ങളിൽ നിന്നും നന്ദി അറിയിക്കുന്നു എന്നും ബാബു മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കുഞ്ഞാൻ പൂക്കാട്ടിൽ സ്വാഗതവും
പി കെ നാദിർഷ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."