HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; വിചാരണ ആറുമാസം കൂടി നീട്ടണമെന്ന് സര്‍ക്കാര്‍
backup
January 05 2022 | 07:01 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറുമാസത്തേക്കുകൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. അതേ സമയം സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതിക്കായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം വീണ്ടും അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ദിലീപിനെതിരെ സംവിധായകന് നല്കിയ പരാതി അന്വേഷിക്കുക പ്രത്യേക അന്വേഷണസംഘമാകും. നിലവിലെ അന്വേഷണ സംഘം കേസിലെ വിചാരണ നടപടികളെയെും സഹായിക്കും. മൊഴിയുടെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ അന്വേഷണ ഉദ്യോഗസ്ഥന് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ഈമാസം 20ന് മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനാല്‍ കേസുമായി ബന്ധപ്പെട്ട മറ്റു ഹരജികളും അന്നാവും പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."