ഒമിക്രോണ്‍: യുപിയിലെ റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ്
ലഖ്നോ: ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ യു.പിയിലെ റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബുധനാഴ്ച നടത്താനിരുന്ന മുഴുവന്‍ പരിപാടികളും കോണ്‍ഗ്രസ് റദ്ദാക്കിയതായി കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബറേലിയില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. കൊവിഡുകാലത്ത് മാസ്ക് ധരിക്കാതെ സ്ത്രീകള്‍ ഉള്‍പ്പടെ തടിച്ചു കൂടിയത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാലികള്‍ റദ്ദാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുത്തത്.
നോയിഡയിലെ ഗൗതംബുദ്ധ നഗറില്‍ നടക്കാനിരുന്ന സര്‍ക്കാര്‍ പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കി. എന്നാല്‍, റാലികളും മറ്റ് പരിപാടികളും ഒഴിവാക്കുന്നത് സംബന്ധിച്ച് ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
യു.പിയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 14 വരെ 10 വരെയുള്ള ക്ലാസുകാര്‍ക്ക് അവധി നല്കി. രാത്രി കര്‍ഫ്യുവിന്റെ സമയം രണ്ട് മണിക്കൂര്‍ നീട്ടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."