പി.ടി തോമസ് സി.പി.എമ്മിനെ കൂടുതല്‍ ദ്രോഹിച്ച വ്യക്തി; ഇപ്പോള്‍ പുണ്യാളന് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റുമോയെന്ന് എം.എം മണി
ഇടുക്കി: അന്തരിച്ച തൃക്കാക്കര എം.എല്‍.എ പി.ടി തോമസിനെ വിമര്‍ശിച്ച് മുന്‍ വൈദ്യുതി മന്ത്രി എം.എം മണി. സി.പി.എമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി തോമസെന്നും തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്നയാളാണ് പി.ടിയെന്നും മണി വിമര്‍ശിച്ചു.
ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു എം.എം മണിയുടെ പരാമര്‍ശം . മരിക്കുമ്പോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അക്കാര്യത്തില്‍ തര്‍ക്കമില്ല... മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. എറണാകുളത്തുവെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും.
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസുമെല്ലാം ചേര്‍ന്നാണ് എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. എന്നിട്ട് ഇപ്പോള്‍ മരിച്ചപ്പോള്‍ പുണ്യാളനാണെന്നൊന്നും പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ മരിച്ചാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചര്‍ച്ച ചെയ്യും' എം.എം മണി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."