പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് അനുമതി
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ ബാലറ്റ് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം വിദേശ കാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരുന്നതില്‍ നിയമമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും. അടുത്ത വര്‍ഷം കേരളത്തിലുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും നടത്തിപ്പുപരമായും തയാറാണെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രവാസി സംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുമായി കമ്മിഷന്‍ ചര്‍ച്ച നടത്തും.
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ ബാലറ്റ് ഏര്‍പ്പെടുത്തതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യമന്ത്രാലയവും നേരത്തെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. കരട് രൂപരേഖ കമ്മിഷന്‍ കൈമാറുകയും െചയ്തു.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ വോട്ടുചെയ്യാന്‍ അവസരം ലഭിച്ചേക്കില്ല. ഇ ബാലറ്റിന് 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നാണ് കമ്മിഷന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ നിയമമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും.
ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് സ്ഥാനപതികാര്യാലയം പ്രവാസി വോട്ടര്‍ക്ക് നല്‍കും. വോട്ട് രേഖപ്പെടുത്തിയ ശേഷം സാക്ഷ്യപത്രത്തോടൊപ്പം ബാലറ്റ് തിരികെ ഏല്‍പ്പിക്കണം. 206 രാജ്യങ്ങളിലായി 1.7 കോടി പ്രവാസികളുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ പാര്‍ലമെന്റെ തിരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ച് 99,807 പേര്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തു. ഇതില്‍ 85,161 പേര്‍ കേരളത്തില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."