HOME
DETAILS

രണ്ട് മുഖ്യശത്രുക്കൾ വേണ്ട; നിലപാട് ആവർത്തിച്ച് ബിനോയ് വിശ്വം കേരളമല്ല ഇന്ത്യ, രാജ്യത്തിന്റെ യാഥാർഥ്യം മറ്റൊന്ന്

  
backup
January 05 2022 | 20:01 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%be-%e0%b4%b5%e0%b5%87%e0%b4%a3


തിരുവനന്തപുരം
ദേശീയതലത്തിലെ രാഷ്ട്രീയസാഹചര്യങ്ങൾ മുൻനിർത്തി ബി.ജെ.പിക്കെതിരായ ബദലിന് കോൺഗ്രസുമായുള്ള സഹകരണം വേണമെന്ന നിലപാട് ആവർത്തിച്ച് മുതിർന്ന സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. കേരളമല്ല ഇന്ത്യയെന്നും രാജ്യത്തിന്റെ യാഥാർഥ്യം മറ്റൊന്നാണെന്നും കോൺഗ്രസുമായുള്ള സഹകരണം ആവശ്യമാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച ബിനോയിയുടെ നിലപാട് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കമായി മാറിയിരിക്കെയാണ് ഇന്നലെ ഒരു മലയാള ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം തന്റെ വാദം ആവർത്തിച്ച് വ്യക്തമാക്കിയത്.


കോൺഗ്രസിന്റെ സാമ്പത്തികനയങ്ങളോട് ഇടതുപക്ഷത്തിന് തീർച്ചയായും വിയോജിപ്പുണ്ട്. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയ മൃദുഹിന്ദുത്വ സമീപനത്തോടും അതേ വിയോജിപ്പുകളുണ്ട്. എന്നാൽ, കോൺഗ്രസിനെയും ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയകുന്തമുനയായ ബി.ജെ.പിയെയും ഒരുപോലെ കാണാൻ ഇടതുപക്ഷദർശനം അനുവദിക്കുന്നില്ല.


രാഷ്ട്രീയപോരാട്ടത്തിന്റെ നിർണായകഘട്ടങ്ങളിൽ രണ്ട് മുഖ്യശത്രുക്കൾ ഉണ്ടാകുന്നത് സമരവിജയത്തെ പ്രതികൂലമായി ബാധിക്കും.


കോൺഗ്രസ് തകർച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് ബി.ജെ.പിയാണ്. അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന ഇടതുപക്ഷം കോൺഗ്രസ് തകരരുത് എന്നാഗ്രഹിക്കുന്നത്- ബിനോയ് വ്യക്തമാക്കി.നെഹ്‌റുവിന്റെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. നെഹ്‌റുവിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.
പക്ഷേ, ഇന്ത്യയെ കണ്ടെത്താൻ നെഹ്‌റു നടത്തിയ ആത്മാർഥ ഇടപെടലുകളെ അവഗണിക്കാനാവില്ല. ഇടതുപക്ഷവും നെഹ്‌റുവും തമ്മിൽ കലഹിച്ച സന്ദർഭങ്ങൾ വിരളമല്ല. എന്നാൽ, ചരിത്രത്തിലെ നെഹ്‌റുവിന്റെ സ്ഥാനം തുടച്ചുമാറ്റി അവിടെ മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷ നീക്കങ്ങളോട് സന്ധിചെയ്യാൻ ഇടതുപക്ഷത്തിനാവില്ല.


നെഹ്‌റു ജീവിതംകൊടുത്ത പാർട്ടി അദ്ദേഹത്തെ വിസ്മരിക്കുകയായിരുന്നു. അവിടെനിന്നാരംഭിക്കുന്നു കോൺഗ്രസിന്റെ അധഃപതനമെന്നും അദ്ദേഹം എഴുതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago