HOME
DETAILS
MAL
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു.എ.പി.എ നിലനില്ക്കും
backup
January 05 2021 | 06:01 AM
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന് അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്ക്കും. പ്രതികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേസില്‍ ജയരാജന് ഉള്‍പ്പെടെയുള്ളവരുടെ യു.എ.പി.എ നിലനില്‍ക്കുമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവെച്ചു.
ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ 2014 സെപ്റ്റംബറിലാണ് കൊലപ്പെടുത്തിയത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ ഒന്നാം പ്രതി വിക്രമന് ഉള്‍പ്പെടെ 19 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം നല്കി. പിന്നീട് ഗൂഢാലോചന അന്വേഷിച്ച സംഘം പി ജയരാജനടക്കമുള്ളവരെ പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രവും നല്കി. പ്രതികള്‍ക്കെതിരേ യു.എ.പി.എ (തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.
വധക്കേസില്‍ 25ാം പ്രതിയാണ് പി.ജയരാജന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."