അല്‍ ഉല ഉച്ചകോടി ഐക്യത്തിലേക്ക് നയിക്കുമെന്ന് സഊദി; ചരിത്രപരമായിരിക്കുമെന്ന് യു.എ.ഇ
ദുബൈ/ റിയാദ്: സഊദി അറേബ്യയില്‍ നടക്കുന്ന 41ാമത് ജി.സി.സി ഉച്ചകോടി ഐക്യത്തിലേക്ക് നയിക്കുമെന്ന് സഊദി കിരീടാവകാശി. ജി.സി.സി രാഷ്ട്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹം നേടിയെടുക്കാന്‍ സഊദി അറേബ്യ പ്രതിജ്ഞാ ബദ്ധമാണ്. സല്മാന് രാജാവിന്റെ നേതൃത്വത്തില്‍ റിയാദില്‍ നടക്കുന്ന ഉച്ചകോടി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമഗ്രവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയ്ത്തും അഭിവൃധിക്കുമാണ് പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയില്‍ ഇന്ന് നടക്കുന്ന ജി.സി.സി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം പുനസ്ഥാപിക്കുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്ഗാഷും പറഞ്ഞു. എന്നാല്‍, ഇതിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ ഉലയില്‍ നടക്കുന്നത് ചരിത്രപരമായ ഉച്ചകോടിയായിരിക്കും. അതിലൂടെ ഗള്‍ഫ് ബന്ധം പുനസ്ഥാപിക്കപ്പെടും. സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ക്ഷേമത്തിനുമാണ് മുഖ്യപരിഗണന. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നാം ശരിയായ പാതയിലാണ്-കര-വ്യോമ-നാവിക അതിര്‍ത്തി തുറന്നതായ സൗദി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."