മണ്ണിന്റെ മഹത്വമോതി കര്‍ഷക ദിനാചരണങ്ങള്‍
ബാലുശ്ശേരി: കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകദിനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച അഞ്ചു കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനാഥ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് കെ. ശ്രീജ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പെരിങ്ങിനി മാധവന്‍, രൂപലേഖ കൊമ്പിലാട്, കെ.കെ പരീത്, കൃഷി അസിസ്റ്റന്റ് ആര്‍.കെ ശ്രീകുമാര്‍ പ്രസംഗിച്ചു. കൃഷി ഓഫിസര്‍ ഷമ്മി മാത്യു ക്ലാസെടുത്തു.
പയ്യോളി: തിക്കോടി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ദിനാഘോഷം കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ പ്രേമന്‍ അധ്യക്ഷനായി. മുതിര്‍ന്ന കര്‍ഷകരെ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി കൈരളി ആദരിച്ചു. പച്ചക്കറി വിത്തുവിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ചെറുകുറ്റി നിര്‍വഹിച്ചു.
വിജില മഹേഷ്, എം.കെ വഹീദ, പി.കെ മഹ്മൂദ്, സി. ദീപ, വി.കെ സിന്ധു, എച്ച്. സുരേഷ്, ഗിരീഷ്‌കുമാര്‍, കെ.പി രമേശന്‍, പി.കെ ചോയി, സുരേഷ് ചങ്ങാടത്ത്, പി. വിശ്വന്‍, കെ. കുഞ്ഞബ്ദുല്ല, വി.പി കുഞ്ഞമ്മദ് സംസാരിച്ചു.
പയ്യോളി: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്തംഗം എ. ദേവകി ഉദ്ഘാടനം ചെയ്തു. മുജേഷ് ശാസ്ത്രി അധ്യക്ഷനായി. കെ.എം സുരേഷ് ബാബു, കൊല്ലംകണ്ടി വിജയന്‍, സന്തോഷ് പരെവച്ചേരി, പി. അനിത, കെ.എം ശ്യാമള, കെ.എം വേലായുധന്‍, കമല ആര്‍. പണിക്കര്‍, വി.ടി ഇന്ദിര, സി. വനജ, വി. മറിയുമ്മ, ശ്രീധരന്‍ കീഴൂര്‍, കെ. ശ്രീധരന്‍, എം. കുട്ട്യാലി, കെ.ആര്‍ അരുണ്‍കുമാര്‍, സി.ആര്‍ ബീന, വി.സി പരീത് സംസാരിച്ചു.
കൂത്താളി: ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സന്‍കുട്ടി അധ്യക്ഷനായി. മികച്ച കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.പി കാര്‍ത്യായനി ടീച്ചര്‍ ആദരിച്ചു. കൂത്താളി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് മഹിമ രാഘവന്‍ നായര്‍ കര്‍ഷകര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.
പേരാമ്പ്ര: എ.യു.പി സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ കര്‍ഷകരെയും കാര്‍ഷിക തൊഴിലാളികളെയും ആദരിച്ചു. കൈപ്രം എടവരാട് കൃഷിയിടത്തിലെ കര്‍ഷകര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. റഷീദ് കോടേരിച്ചാല്‍, ഇ. ഷാഹി, എം.കെ ലിമ, കെ.എസ് ശ്രീജാഭായ്, സഞ്ജയ് സജീവ് സംസാരിച്ചു.
നന്തിബസാര്‍: വന്മുകം-എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ ആരംഭിച്ച കരനെല്‍കൃഷിക്കു ചുറ്റും കര്‍ഷകദിനത്തില്‍ വിദ്യാര്‍ഥികള്‍ വലയം തീര്‍ത്തു കൃഷിസംരക്ഷണ പ്രതിജ്ഞയെടുത്തു. എസ്. അഭിജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍. ശ്രീഷ്‌ന ഉദ്ഘാടനം ചെയ്തു. കെ. സുജില അധ്യക്ഷനായി. പി.എസ് ശ്രീല, വി.ടി ഐശ്വര്യ, പി.കെ അബ്ദുറഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."