ഫൂട്പാത്ത് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: പഞ്ചായത്തിലെ വിവിധ വികസന പ്രവൃത്തികള്‍ക്കായി 35 ലക്ഷം രൂപ അനുവദിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന് എം.പി അറിയിച്ചു. കായലാട് എല്‍.പി സ്കൂള്‍-നടേരിതോട് ഫൂട്പാത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് ഫൂട്പാത്ത് നിര്‍മിച്ചത്. മേപ്പയ്യൂര്‍ ടൗണിലെ ടാക്സി സ്റ്റാന്‍ഡിനു വേണ്ടി 15 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ രാവറ്റമംഗലം ലേബര്‍ കോണ്‍ട്രാക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോ-ഓപറേറ്റിവ് സൊസൈറ്റി ഭാരവാഹികളെ ചടങ്ങില്‍ അനുമോദിച്ചു. ജന്മനാ അന്ധരായ രണ്ടുപേരുടെ കുടുംബത്തിനു കൂടി പ്രയോജനപ്പെടുന്നതാണ് ഫൂട്പാത്ത്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന അധ്യക്ഷനായി. സുരേഷ് മൂന്നൊടി, പഞ്ചായത്ത് അംഗങ്ങളായ യൂസുഫ് കോറോത്ത്, ആന്തേരി കമല, ഷര്‍മിന കോമത്ത് എന്നിവരും കെ. രാജീവന്, കെ.വി നാരായണന്, എ.സി അനൂപ്, കെ.കെ സീതി, കെ.കെ ബാലന്, ടി.കെ പ്രഭാകരന്, കമ്മന മൊയ്തീന്, ബിന്ദു, കെ. രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."