ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. വിഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷ്കോടിയേരിയെ ഇന്ന് ബംഗളൂരു സെക്ഷന്‍സ് കോടതിയില്‍ ഹാജരാക്കി.കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയുടെ ആദായ നികുതി മാത്രമാണ് അടച്ചതെന്നുമാണ് ഇ.ഡി. പറയുന്നത്.
ബംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെയാണ് ബാക്കി പണം സമ്പാദിച്ചതെന്നാണ് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."