HOME
DETAILS
MAL
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനുണ്ടായേക്കും, ബജറ്റ് സെഷന് രണ്ടു ഭാഗങ്ങളിലായി
backup
January 05 2021 | 13:01 PM
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും ജനുവരി 29ന് അഭിസംബോധന ചെയ്യുമെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു ഭാഗങ്ങളായാണ് ബജറ്റ് സെഷനുണ്ടാവുക. ഒന്നാമത്തെ സെഷന് രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ജനുവരി 29ന് തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാമത്തെ സെഷന് മാര്‍ച്ച് എട്ടിന് തുടങ്ങി ഏപ്രില്‍ എട്ടിന് അവസാനിക്കും.
കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റ് ശീതകാല സമ്മേളനം റദ്ദാക്കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."