HOME
DETAILS

ഇനി ഒരുമയോടെ..., ജിസിസി അൽ ഉല ഐക്യ കരാറിൽ അംഗ രാജ്യങ്ങൾ ഒപ്പ് വെച്ചു  

  
backup
January 05 2021 | 13:01 PM

al-ula-agreement-s-igned-by-all-countries0501

    അൽ ഉല: മേഖലയിൽ മുന്നേറുന്നതിനും ചുറ്റുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും കൂട്ടായ സഹകരണം വേണമെന്ന് സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അൽ ഉല ജിസിസി 41 ആമത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു കിരീടവകാശി. ഇറാനിയൻ ഭരണകൂടത്തിന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും കനത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും ഇറാനും കൂട്ടാളികളും നടത്തുന്ന വിനാശകരമായ ദൗത്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

     മേഖലയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ, വിഭാഗീയ പ്രവർത്തനങ്ങളാണ് ഇറാൻ നടത്തുന്നത്. ഈ മേഖലയുടെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന നടപടികൾ ആണിതെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇവ തടയാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ജിസിസി നേതാക്കൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടണം. ചരിത്രപരമായ ഉച്ചകോടി നടന്ന സൗദി അറേബ്യൻ മേഖലയുടെ പേരിലുള്ള അൽ ഉല പ്രഖ്യാപനത്തിൽ അംഗരാജ്യങ്ങളെല്ലാം ഒപ്പുവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.

   ഗൾഫ്, അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിൽ ഐക്യവും സ്ഥിരതയും നില നിർത്തുക, നമ്മുടെ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുക, അവരുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് അൽ ഉല പ്രഖ്യാപനത്തിൽ ഉൾകൊള്ളുന്നതെന്നും കിരീടവകാശി വെളിപ്പെടുത്തി.

     അംഗരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ട് മഹാ നേതാക്കളുടെ അഭാവം ഇന്ന് നമുക്കുണ്ട്. അന്തരിച്ച കുവൈത് അമീർ ശൈയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെയും സ്മരണകളിലാണ് ഉച്ചകോടി ചേരുന്നത്. സബാഹ് അൽ അഹ്മദ് കൈകൊണ്ട ഇരു രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത വിള്ളൽ ഭേദമാക്കാനുള്ള ശ്രമങ്ങളെ ഞങ്ങൾ വളരെയധികം നന്ദിയോടും അഭിമാനത്തോടെയും സ്മരിക്കുന്നു. പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച അമേരിക്കയുടെ നടപടിയും ഏറെ പ്രശംസനീയമാണെന്നും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago