HOME
DETAILS
MAL
ഉത്സവാഘോഷങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി
backup
January 05 2021 | 14:01 PM
തിരുവനന്തപുരം: കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. പരിപാടികള്‍ നടത്തുന്നതിന് മുന്‍പായി ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല.65 വയസിന് മുകളിലുള്ളവര്‍,ഗുരുതര രോഗമുള്ളവര്‍,ഗര്‍ഭിണികള്‍,കുട്ടികളെ എന്നിവരെ പങ്കെടുപ്പിക്കരുത്.
എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഏതെങ്കിലും തരത്തില്‍ കൊവിഡ് ലക്ഷണമുള്ളവരെ പരിപാടിയില്‍ പങ്കെടുപ്പിക്കരുത്. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ സംഘാടകര്‍ ശേഖരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."