ത്വാഹ കോടതിയില്‍ കീഴടങ്ങി
ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിക്കും
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യത്തിലായിരുന്ന ത്വാഹ ഫസല്‍ എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങി. ത്വാഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്.
യു.എ.പി.എ പോലുള്ള നിയമങ്ങള്‍ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താനെന്ന് ത്വാഹ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം നിയമങ്ങള്‍ക്കെതിരേ ജനങ്ങള്‍ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പിക്കും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കാളിയല്ല. തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും ത്വാഹ പറഞ്ഞു.
സി.പി.എം ബ്രാഞ്ച് അംഗങ്ങളായിരുന്ന യുവാക്കളായ ത്വാഹയെയും അലന് ഷുഹൈബിനെയും
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചുവെന്നാരോപിച്ചു യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണ നീണ്ടു പോകുമെന്നു വിലയിരുത്തിയാണ് വിചാരണ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ത്വാഹയുടെ ജാമ്യം റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."