HOME
DETAILS

ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമ ഭേദഗതി വരുന്നു

  
backup
January 06 2021 | 03:01 AM

online-gambling

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ചൂതാട്ടം മരണക്കെണിയാകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊലിസില്‍ നിന്ന് നിയമ വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. നിയമനിര്‍മാണത്തിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് നിയമ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


തമിഴ്‌നാട്, അസം, തെലങ്കാന, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം തടവുവരെ ലഭിക്കുന്ന ശിക്ഷയാണ് അവര്‍ അതിനു വ്യവസ്ഥ ചെയ്യുന്നത്. ഈ നിയമങ്ങളെ പിന്തുടര്‍ന്നാണ് കേരളത്തിലും നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരും.
നേരത്തെ തന്നെ ഇത്തരം ഗെയിമിങ് ആപ്പുകളുണ്ടെങ്കിലും കൊവിഡ് കാലത്താണ് ഉപയോഗം കൂടിയത്. സമൂഹമാധ്യമങ്ങളില്‍ ആകര്‍ഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികള്‍ നല്‍കുന്നത്. റിവ്യൂ എഴുതുന്നവര്‍ ലക്ഷക്കണക്കിനു രൂപ കിട്ടിയതായി അവകാശപ്പെടും. കളി തുടങ്ങുമ്പോള്‍ ചെറിയ തുകകള്‍ ലഭിക്കും. വലിയ തുകകള്‍ക്കു കളിക്കുമ്പോള്‍ പണം നഷ്ടമായിത്തുടങ്ങും. ഇതിനോടകം ഗെയിമില്‍ ആകൃഷ്ടരായവരോട് മണി ലെന്‍ഡിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാന്‍ പറയും. പലിശ 30 ശതമാനത്തിനു മുകളിലാണ്. കളിക്കുന്നവര്‍ കടക്കെണിയിലാകും. പണം നഷ്ടപ്പെടുന്നവര്‍ ഡിപ്രഷനിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെടുന്നുണ്ട്.


ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുന്നതോടെ ഫോണിലുള്ള മുഴുവന്‍ സ്വകാര്യ വിവരങ്ങളും കമ്പനികളുടെ സെര്‍വറിലേക്കു പോകും. പേര്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് വിവരങ്ങള്‍, ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം നല്‍കിയാലേ ഗെയിമിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. പണം നഷ്ടമായവരുടെ കൂട്ടത്തില്‍ കൂലിവേലക്കാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെയുണ്ട്.


1960ലെ ഗെയിമിങ് ആക്ട് പ്രകാരം പണം വച്ചുള്ള വാതുവയ്പ്പും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയില്‍ കഴിവും ബുദ്ധിയും വൈദഗ്ധ്യവുമാവശ്യമായ ഗെയിമുകള്‍ വരില്ലെന്നാണ് സുപ്രിംകോടതി ഉത്തരവ്. വൈദഗ്ധ്യമാവശ്യമുള്ള കളികളുടെ ഗണത്തിലായതിനാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കേസിനു വകുപ്പില്ലെന്നാണ് പൊലിസ് നിലപാട്. നിയമഭേദഗതി വരുമ്പോള്‍ പൊലിസിന് ഇടപെടാന്‍ കഴിയും. ഇത്തരം കമ്പനികളുടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യാനും സാധിക്കും.
അതേസമയം, ഗെയിമിങ് കമ്പനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ടെന്നു സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യയുമായി എം ലാറ്റ് (മ്യൂച്ചല്‍ ലീഗല്‍ അസി. ട്രീറ്റി) കരാറുള്ള രാജ്യങ്ങളില്‍ മാത്രമേ നിയമ നടപടി സാധ്യമാകൂ.


അതിനാല്‍ ഗെയിമിങ് ആപ്പുകള്‍ കരാറില്ലാത്ത രാജ്യത്തേക്കു പ്രവര്‍ത്തനം മാറ്റും. ഐ.പി ബ്ലോക്ക് ചെയ്താല്‍ മറ്റൊരു ഐ.പി വിലാസത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഗെയിമിങ്ങിലെ ചതിക്കുഴികളെക്കുറിച്ച് ആളുകളില്‍ ബോധവല്‍കരണം നടത്തിയാല്‍ മാത്രമേ തട്ടിപ്പു തടയാന്‍ കഴിയൂ എന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago