ഇബ്റാഹിം കുഞ്ഞിന്റെ കസ്റ്റഡി അനിവാര്യതയെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്റാഹിം കുഞ്ഞിന്റെ കസ്റ്റഡിയുടെ അനിവാര്യതയെന്തെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
ഇബ്റാഹിം കുഞ്ഞിന്റെ കസ്റ്റഡി അനിശ്ചിതമായി തുടരുന്നതെന്തിനെന്നു കോടതി ചോദിച്ചു. ഇബ്റാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നു നേരിട്ടു നിര്ദേശമെടുത്തു കോടതിയില്‍ ബോധിപ്പിക്കാമെന്നും സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ കോടതിയില്‍ അറിയിച്ചു.
ഹരജിക്കാരന് ഓപ്പറേഷന് തിയറ്ററിലാണുള്ളതെന്നും ഇന്ന് ഓപ്പറേഷന് ഉണ്ടെന്നും ഹരജി ഭാഗത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകന് ബി.രാമന്‍പിള്ള കോടതിയില്‍ ബോധിപ്പിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഹരജി ഇന്നു വീണ്ടും പരിഗണിക്കും.
ചികിത്സയുമായി ബന്ധപ്പെട്ടു പൊലിസ് വലയത്തില്‍ ആശുപത്രിയില്‍ കഴിയുകയാണ് ഹരജിക്കാരന്. ജയിലിലേക്ക് മാറ്റിയ ശേഷം വീണ്ടും ഇബ്റാഹിം കുഞ്ഞിനു ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്നു കോടതി മുന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം ഇബ്റാഹിം കുഞ്ഞ് പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."