ഹജ്ജിന് 5,379 അപേക്ഷകള്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് അപേക്ഷാ സ്വീകരണം ഈ മാസം 10ന് അവസാനിക്കാനിരിക്കെ ആകെ ലഭിച്ചത് 5,379 അപേക്ഷകള്‍. കഴിഞ്ഞ നവംബര്‍ 10 മുതല്‍ ആരംഭിച്ച അപേക്ഷാ സമര്‍പ്പണത്തില്‍ ജനറല്‍ വിഭാഗത്തില്‍ 4,746 പേരും 45 വയസിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ 633 പേരുമാണ് അപേക്ഷിച്ചത്.
ഹജ്ജിന് ഓണ്‍ലൈനില്‍ അപാകതകളില്ലാതെ അപേക്ഷിച്ചവര്‍ക്കു മുഴുവന്‍ കവര്‍ നമ്പറുകള്‍ ഇതിനകം എസ്.എം.എസ് ആയി അയച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റുകളില്‍നിന്ന് അപേക്ഷിച്ചവരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചോ ഹജ്ജ് അപേക്ഷയുടെ യൂസര്‍ ഐ.ഡി ഉപയോഗിച്ചോ കവര്‍ നമ്പര്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടും എസ്.എം.എസ് ആയോ വൈബ്സൈറ്റ് മുഖേനയോ കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ഈ മാസം 10നു മുന്‍പായി ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2710717, 2717572, 6282023178.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."