ചെറുവണ്ണൂര്‍-നല്ലളം മേഖലയെ മാലിന്യമുക്തമാക്കും
ഫറോക്ക് : ചെറുവണ്ണൂര്‍ - നല്ലളം മേഖലയെ മാലിന്യ മുക്തമാക്കാന്‍ ബൃഹ്ദ പദ്ധതി. മേഖലയിലെ ഏഴ് കോര്പറേഷന് ഡിവിഷനുകളിലെ മുഴുവന്‍ റസിഡന്റ്സ് അസോസിയേഷനുകളുടെയും സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് നാടിനെ മാലിന്യത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ പദ്ധതിയാവിഷ്കരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നിയുള്ള പരിപാടികള്‍ക്കാണ് ബുധനാഴ്ച ചേര്‍ന്ന വിപുലമായി യോഗം തീരുമാനമെടുത്തത്.
മേഖലയിലെ 75റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റെ ഭാഗമായി ഉറവിട മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഇന്‍ ഹെല്‍ത്ത് ഹൈജീനിക്കല് ആന്‍ഡ് എന്‍വെയര്‍മെന്റ് എന്ന സംഘടനയുടെ സഹകരണത്തോടെയാണ് ഉറവിട മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യമുക്ത ബേപ്പൂര്‍ മണ്ഡലം പദ്ധതിയുടെ ഭാഗമായാണ് ഓരോ വീടും ഓരോ തെരുവും മാലിന്യ മുക്തം നാടിന് ശുചിത്വം കൂട്ടായ്മയിലൂടെ എന്ന പേരില്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നത്.യോഗം വി.കെ.സി.മമ്മദ്കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്പറേഷന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി.രാജന് അധ്യക്ഷം വഹിച്ചു. സി.ആര്.ഡി.എച്ച്.എച്ച്.ഇ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.റീന അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ മുല്ലവീട്ടില്‍ മൊയ്തീന്‍കോയ, എം.കുഞ്ഞാമുട്ടി, കെ.എം.റഫീഖ്, ചെരാല്‍ പ്രമീള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."