ലക്ഷദ്വീപില്‍ വീണ്ടും നിരോധനാജ്ഞ; കൂട്ടംകൂടിയാല്‍ നടപടി
കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ ആളുകള്‍ കൂട്ടംകൂടിയാല്‍ സി.ആര്.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അസ്കര്‍ അലി.
കൊവിഡിനൊപ്പം ഒമിക്രോണിന്റെയും വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കളക്ടര്‍ ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കിയ നടപടി ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കൊവിഡും കുതിച്ചുയരുകയാണ്. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുതുക്കി.നോണ്‍ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."