കേരളത്തിലേക്ക് തെലങ്കാനയിലെ നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി
ഹൈദരാബാദ്: കേരത്തില്‍ നിന്നും കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിനിടെ തലങ്കാനയിലെ നിക്ഷേപകരെ ക്ഷണിച്ച് കേരളം. ഹൈദാബാദിലെ വ്യവസായികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കിറ്റെക്സ് ഗ്രൂപ്പ് സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപത്തിന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
കേരളത്തില്‍ വ്യവസായമാരംഭിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ സംസ്ഥാനം നല്‍കുമെന്നും രാജ്യത്ത് ഏറ്റവും വിദ്യാസമ്പന്നരായ ജീവനക്കാരെയും കേരളത്തില്‍ ലഭിക്കുമെന്നുംമുഖ്യമന്ത്രി ഉറപ്പ് നല്കി.
കേരളത്തെ ഉത്തരവാദിത്തമുള്ള നിക്ഷേപ സൗഹൃദ വ്യാവസായിക സംസ്ഥാനമാക്കുമെന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദിലെ നിക്ഷേപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദില്‍ അന്‍പതോളം പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യവസായികളെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചത്. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫര്‍മസ്യുട്ടിക്കല്‍, ബയോടക്നോളജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനികളാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."