HOME
DETAILS

സുപ്രഭാതം വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

  
backup
January 06 2021 | 07:01 AM

suprabaatham-varshikapathippu-2020

കോഴിക്കോട്: രാജ്യത്തെയും മതേതരത്വത്തെയും സ്നേഹിക്കുന്ന സുപ്രഭാതത്തിന് അതിന്റെ കാവലാളാവാന്‍ ഇനിയും സാധിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധര്‍. സുപ്രഭാതം വാര്‍ഷികപ്പതിപ്പ് 2021 പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടവും കോടതികളും പ്രതികൂലമായാലും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ അവസാനഘട്ടം വരേ പോരാടാന്‍ സത്യത്തിന്റെ പേരില്‍ നിലകൊള്ളുന്ന സുപ്രഭാതം പത്രത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജനവികാരങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്ന വലിയ ധര്‍മത്തില്‍ ഇനിയും അത് മുന്നോട്ടുപോവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജാതിയും വര്‍ഗവും ഭാഷയുമെല്ലാം കൊണ്ട് സങ്കീര്‍ണമായ ഇന്ത്യയക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ അത് ഫലവത്താവില്ലെന്ന അഭിപ്രായമായിരുന്നു പണ്ട് ബ്രിട്ടീഷുകാര്‍ പറഞ്ഞത്. എന്നാല്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു ഭരണഘടനയായിരുന്നു നമ്മള്‍ അതിന് മറുപടിയായി നല്‍കിയത്. നാനാര്‍ഥത്തിലെ ഏകത്വം നമ്മള്‍ കാണിച്ചു കൊടുത്തു. പക്ഷെ ഇന്ന് നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുന്ന രീതിയാണ് രാജ്യം ഭരിക്കുന്നവര്‍ സ്വീകരിച്ചിരിക്കുന്നത്. ഭക്ഷണത്തിലും പ്രാര്‍ത്ഥനയിലും എന്തിലും അവരിടപെടുകയാണ്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങളുടെ നികുതിപ്പണം ചെലവാക്കി പാര്‍ലമെന്റ് മന്ദിരം പണിയാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എവിടെയും സ്വന്തം അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സത്യം മരിക്കാതിരിക്കാന്‍ ഓരോ മനുഷ്യനും ശ്രമിക്കേണ്ടതുണ്ടെന്നും എല്ലാ പുണ്യപുരുഷന്‍മാരും അതാണ് ചെയ്തതെന്നും ചടങ്ങില്‍ പങ്കെടുത്ത സുപ്രഭാതം എഡിറ്റര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞു. സുപ്രഭാതം നടത്തിയ കഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എമില്‍മാധവിക്ക് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സമ്മാനദാനം നടത്തി. രണ്ടാം സ്ഥാനം നേടിയ സെമീര.എന്‍ ന് കെ.മുരളീധരനും സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതം പറഞ്ഞു. ഡി.ജി.എം അസ്ലം നന്ദി പ്രകാശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago