നാട്ടിലെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് സലാഹ്
കൈറോ: നാട്ടിലെ ആശുപത്രിയിയില്‍ കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. ഈജിപ്തിലെ ബാസ്യൗന്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്കാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കിയത്.
സര്‍ക്കാര്‍ ആശുപത്രിയായ ഇവിടെ ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവ് കാരണം മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. നാഗ്രിഗ് ചാരിറ്റി അസോസിയേഷന്‍ മുഖേനയാണ് സിലിണ്ടറുകള്‍ എത്തിച്ചത്.
ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പലപ്പോഴും അദ്ദേഹം നാട്ടിലെ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്ന് എന്‍.സി.എ ഡയരക്ടര്‍ ഹസന്‍ ബകര്‍ പറയുന്നു.
നേരത്തെ ഈജിപ്തിലെ കൊവിഡ് രൂക്ഷമായ മേഖലകളില്‍ സലാഹിന്റെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആയിരക്കണക്കിന് ടണ്‍ ഭക്ഷണമാണ് നാഗ്രിഗ്, ബാസ്യൗന്‍, ഗര്‍ഭിയ ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ മാത്രം വിതരണം ചെയ്തത്. നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കിവരുന്നുണ്ട്. വിധവകള്‍, അനാഥകള്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ 500ലധികം പേരെ എന്‍.സി.എ പതിവായി സഹായിക്കുന്നുണ്ട്.
അതേസമയം സിലിണ്ടര്‍ ലഭ്യതക്കുറവ് കാരണം ആശുപത്രിയില്‍ രോഗികള്‍ മരിച്ചിട്ടില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും ഈജിപ്ത് ആരോഗ്യ മന്ത്രി ഹലാ സയാദ് പറഞ്ഞു. രാജ്യത്ത് ഇതുവരെ 144,583 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7,918 പേരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."