HOME
DETAILS

ദുബൈയിലേക്കുള്ള മടക്കയാത്രയ്ക്ക് ടിക്കറ്റ് നിരക്ക് മൂന്നിരട്ടി പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

  
backup
January 08 2022 | 05:01 AM

%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%be


നെടുമ്പാശ്ശേരി
യു.എ.ഇയിൽനിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും മടക്കയാത്രയ്ക്ക് ഈടാക്കുന്നത് മൂന്നിരട്ടി നിരക്ക്. ദുബൈയിൽനിന്ന് കേരളത്തിലെത്താൻ വിവിധ വിമാനത്താവളങ്ങളിലേക്ക് 6000 മുതൽ 12000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ മടക്കയാത്രയ്ക്ക് 20,000 മുതൽ 40,000 രൂപ വരെയാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.


അവധിക്ക് നാട്ടിലെത്തിയ പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ക്രിസ്മസ്, പുതുവത്സര അവധിക്കും അല്ലാതെയും നാട്ടിലെത്തിയവർ അവധി വെട്ടിച്ചുരുക്കി മടങ്ങിപ്പോകാൻ തിരക്ക് കൂട്ടുകയാണ്. കൂടാതെ ദുബൈ എക്സ്പോ ഉൾപ്പെടെ രാജ്യാന്തര പരിപാടികൾ കാണാനും ബിസിനസിനും വിനോദ സഞ്ചാരത്തിനുമായി ഇപ്പോൾ കൂടുതൽ പേർ യു.എ.ഇയിലേക്ക് പോകുന്നുണ്ട്. ഇതാണ് യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇത്രയേറെ വർധിക്കാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. തിരക്ക് കൂടിയതോടെ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നത്. ദുബൈയിൽനിന്ന് ഇപ്പോൾ നെടുമ്പാശ്ശേരിയിലേക്ക് എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ 6500 രൂപയാണ് ശരാശരി ടിക്കറ്റ് നിരക്ക്. ഷാർജയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് വിവിധ വിമാനങ്ങളിലെ ടിക്കറ്റ് നിരക്ക് 6750 മുതൽ 12500 രൂപ വരെയാണ്. എന്നാൽ നെടുമ്പാശ്ശേരിയിൽനിന്ന് ദുബൈയിലേക്കുള്ള യാത്രയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ 22100, ഇൻഡിഗോ 22600, ഷാർജയിലേയ്ക്ക് എയർ അറേബ്യ 23500, സ്പൈസ് ജെറ്റ് 25220, എമിറേറ്റ്സ് 25700, എയർ ഇന്ത്യ 30650, ഫ്ലൈ ദുബൈ 31400 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്. അബൂദബിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ പിന്നെയും 1500 മുതൽ 2500 രൂപ വരെ അധികം നൽകണം. ദുബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് 8000 രൂപ മുതലും കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് 7600 മുതൽ 12000 രൂപ വരെയുമാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്.
എന്നാൽ തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് മടങ്ങാൻ 30,000 മുതൽ 40,000 രൂപ വരെ ഈടാക്കുമ്പോൾ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നാണെങ്കിൽ 25000 മുതൽ 35000 രൂപ വരെയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. കൂടാതെ യാത്രയ്ക്കു മുമ്പും ശേഷവും ഇരുരാജ്യങ്ങളിലുമുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിൻ്റെ നിരക്ക് കൂടി ചേർക്കുമ്പോൾ ചെലവ് വീണ്ടും വർധിക്കുകയാണ്. എയർ ബബ്ൾ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവിസുകൾ നടന്നുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago