HOME
DETAILS
MAL
പക്ഷിപ്പനി: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നാളെ കേന്ദ്രസംഘം എത്തും
backup
January 06 2021 | 10:01 AM
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തുക.
രോഗം മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളം അടക്കം നാലു സംസ്ഥാനങ്ങളിലും കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. 12 പ്രദേശങ്ങളിലാണ് അതിതീവ്രവ്യാപനം നടക്കുന്നതെന്ന് കേന്ദ്രം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."