HOME
DETAILS

പൊതുയോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നേതാക്കള്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

  
backup
January 09 2022 | 03:01 AM

kerala-samatha-educational-board1232112-2022-jan-09

കോഴിക്കോട്: മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പില്‍ പൊതുയോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സമസ്ത ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പറും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ്പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി, സിദ്ദീഖ് ഫൈസി വാളക്കുളം, ശൈഖ് അലി മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്ത തിരൂരങ്ങാടി പൊലിസ് നടപടിയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പടുത്തി.
ലക്ഷദ്വീപിലെ സ്‌കൂള്‍ പഠന സമയം നേരത്തെയാക്കിയത് കാരണം വിദ്യാര്‍ഥികളുടെ മദ്‌റസ പഠനത്തെ ബാധിക്കും അതിനാല്‍ സമയമാറ്റ നടപടി പിന്‍വലിക്കണം. മാത്രമല്ല നിലവിലുള്ള പ്രവൃത്തി ദിനത്തില്‍ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച സ്‌കൂള്‍ പ്രവൃത്തി ദിനമാക്കിയതും കൊവിഡിന്റെ മറവില്‍ ജുമുഅ നിസ്‌കാരം നിഷേധിച്ചതും ഉള്‍പ്പെടെയുള്ള നടപടികള്‍ പുനപ്പരിശോധിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയത്തങ്ങള്‍ ഉദ്ഘാടനം ചയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ല്യാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ല്യാര്‍, പി.പി ഉമ്മര്‍, കൊയ്യോട് കെ.ടി ഹംസ മുസ്‌ല്യാര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.പി.എം ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍കുഞ്ഞുഹാജി മാന്നാര്‍, എന്‍. സഈദ് മുസ്‌ല്യാര്‍ വിഴിഞ്ഞം,കൊടക് അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ മഹാവികാസോ...മഹായുതിയോ?; വോട്ടെണ്ണുന്നു, മാറിമറിഞ്ഞ് ആദ്യ ഫലസൂചനകള്‍ 

National
  •  22 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago