HOME
DETAILS

ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ അക്രമം: മരണംനാലായി; 52 പേര്‍ അറസ്റ്റില്‍

  
backup
January 07 2021 | 04:01 AM

four-dead-after-trump-supporters-ransack-congress

വാഷിങ്ടണ്‍: ക്യാപിറ്റോളില്‍ ട്രംപ് അനുകൂലികളുടെ അക്രമത്തില്‍ മരണം നാലായി. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധവുമായി എത്തിയ ട്രംപ് അനുകൂലികള്‍ യു.എസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പൊലിസുമായി സംഘര്‍ഷം ഉടലെടുത്തു.
പൊലിസ് നടത്തിയ വെടിവയ്പ്പിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരുക്കേറ്റ മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലും മരിക്കുകയായിരുന്നു. ഇതില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും ഉള്‍പ്പെടും. സംഭവത്തില്‍ 52 ട്രംപ് അനുകൂലികളെ പൊലിസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ ട്രംപ് അനുകൂലികള്‍ പൊലിസിനു രാസ പദാര്‍ഥങ്ങള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കാപിറ്റോള്‍ ഗ്രൗണ്ടില്‍നിന്ന് രണ്ടു പൈപ്പ് ബോംബുകള്‍ കണ്ടെത്തി. കാപ്പിറ്റോള്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നു കൂളറില്‍ ഒപ്പിച്ച നിലയില്‍ തോക്കും പൊലിസ് കണ്ടെത്തി. സംഘര്‍ഷത്തിനിടെ 14 പൊലസി ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവകരമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പുലര്‍ച്ചെ 4.15ഓടെ മുഴുവന്‍ അക്രമികളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിപ്പിച്ചതായി യു.എസ് അധികൃതര്‍ വ്യക്തമാക്കി. സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പിന്നീട് അംഗങ്ങളെയും സുരക്ഷിതമായി മാറ്റി.

ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. ജനാധിപത്യത്തിന് നേരെ നടന്ന അതിക്രമമാണെന്നും ആധുനികകാലത്ത് ഇതുപോലെ ഒരു അതിക്രമം കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാപ്പിറ്റോളില്‍ നിന്നു അക്രമികളെ ഒഴിപ്പിതിനു ശേഷം ഇരു സഭകളും വീണ്ടും ചേര്‍ന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  14 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  35 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  42 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago