രാജ്യത്ത് ഒന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനം
ന്യൂഡല്‍ഹി: ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. രാജ്യത്ത് പുതുതായി 1,59,632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനം. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 3,623 ആയി. 5,90,611 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍.
മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ വരും ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നിയന്ത്രങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. രാവിലെ അഞ്ച് മുതല്‍ രാത്രി 11 വരെയാണ് നിയന്ത്രങ്ങള്‍. രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെ അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി.
ഹിമാചല്‍ പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 26 വരെ അടച്ചു. മെഡിക്കല്‍,നഴ്‌സിംങ് കോളജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നാളെ മുതല്‍ നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."