HOME
DETAILS

ജില്ലയില്‍ 'നേര്‍വഴി പദ്ധതിക്ക് ' തുടക്കം

  
backup
August 17 2016 | 23:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d


കോഴിക്കോട്: വാഹനാപകടങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച 'നേര്‍വഴി പദ്ധതിക്ക് ' ജില്ലയില്‍ തുടക്കമായി. സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിക്കണമെന്നത് നിയമപരമായ ബാധ്യതയാണ്. ബോധവല്‍ക്കരണത്തിലൂടെ ഗതാഗതനിയമങ്ങള്‍ പാലിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ 64 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും രണ്ടു മാസത്തിനുള്ളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓരോ വര്‍ഷവും പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം 10 ശതമാനം വര്‍ധിക്കുന്നുണ്ടെന്ന് വിഷയാവതരണം നടത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. വാഹനങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് റോഡ് വര്‍ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, വാര്‍ഡ് അംഗം ബിജുലാല്‍, ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ബി.ജെ ആന്റണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബിജു ജോണ്‍ വെള്ളക്കട, റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സി.ജെ പോള്‍സണ്‍, സ്‌കൂള്‍ മാനേജര്‍ സെബാസ്റ്റ്യന്‍, പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്ലാമബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  18 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  18 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  18 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  18 days ago