ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണം: കെ. മുരളീധരന് എം.പി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കെ. മുരളീധരന് എം.പി. മുന്നണി വിട്ട കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ സീറ്റുകള്‍ വീതം വയ്ക്കുമ്പോള്‍ മുസ്ലിം ലീഗിന് കൂടുതല്‍ നല്കാന് കഴിയും. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണ വേണ്ടെന്നും കെ. മുരളീധരന് എം.പി പറഞ്ഞു- മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് വീണ്ടും നല്‍കണം. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ തെറ്റില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി യു.ഡി.എഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റാണെന്നും കെ. മുരളീധരന് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ അവര്‍ക്ക് നല്‍കിയിരുന്ന സീറ്റുകള്‍ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന് ലഭിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചയായതുമായി ബന്ധപ്പെട്ടുണ്ടായ ചോദ്യത്തിന് മറുപടി പറയവെയാണ് കെ. മുരളീധരന് ഇങ്ങനെ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."